01:43am 08 September 2026
NEWS
മുൻ ജനപ്രതിനിധികൾക്ക് നിയമസഭയുടെ ആദരം; ചരമോപചാര പ്രമേയ പകർപ്പുകൾ കൈമാറി
30/05/2026  07:59 PM IST
nila
മുൻ ജനപ്രതിനിധികൾക്ക് നിയമസഭയുടെ ആദരം; ചരമോപചാര പ്രമേയ പകർപ്പുകൾ കൈമാറി

 

​ചെങ്ങന്നൂർ: അന്തരിച്ച മുൻ നിയമസഭാംഗം എം. മുരളി, മുൻ രാജ്യസഭാംഗം തോമസ് കുതിരവട്ടം എന്നിവർക്ക് കേരള നിയമസഭ അർപ്പിച്ച ചരമോപചാര പ്രമേയത്തിന്റെ ലാമിനേറ്റ് ചെയ്ത പകർപ്പുകൾ കുടുംബാംഗങ്ങൾക്ക് കൈമാറി. നിയമസഭയുടെ ഔദ്യോഗിക ആദരവ് ചെങ്ങന്നൂർ ആർഡിഒ ഷാജു ഇന്നലെ വസതികളിലെത്തിയാണ് കൈമാറിയത്.
​മുൻ എംഎൽഎ എം. മുരളിയുടെ ഭാര്യ  കെ. എസ്. രമാദേവിക്കും, മുൻ രാജ്യസഭാംഗം തോമസ് കുതിരവട്ടത്തിന്റെ ഭാര്യ  ലിസി തോമസിനും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് നടപടിക്രമങ്ങളുടെ പകർപ്പുകൾ നൽകിയത്.
​തഹസിൽദാർമാരായ സ്റ്റാൻലി ജോൺ, ഷൈനി തോമസ്, വില്ലേജ് ഓഫീസർമാരായ ദീപക്, പ്രദീപ് കുമാർ എന്നിവർ  സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.